Representational Image
Posted On
date_range Updated On
date_range വീട്ടമ്മയെയും വളർത്തുമൃഗങ്ങളെയും കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
നരിക്കുനി: മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശങ്ങളിൽ വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായ്ക്ക് പേവിഷബാധയുണ്ടെന്ന് പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ വ്യക്തമായി. ബുധനാഴ്ച രാവിലെയായിരുന്നു തെരുവുനായുടെ പരാക്രമം. പശുവിനെയും വീട്ടമ്മയെയും കടിച്ചതിന് പുറമെ ഒട്ടനവധി കോഴികളെയും നായ് കടിച്ചിരുന്നു. മണിക്കൂറുകൾക്കു ശേഷം നായെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ പരിശോധനക്കയച്ചു. പകലും രാത്രിയും തെരുവുനായ്ക്കൾ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാവിലെ സവാരിക്കിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. പത്രക്കെട്ടെടുക്കാൻ വരുന്ന ഏജന്റുമാരും പള്ളിയിലും ക്ഷേത്രങ്ങളിലും പോകുന്നവരും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.