Posted On
date_range Updated On
date_range മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു
കോഴിക്കോട്: മീഡിയവൺ അക്കാദമി ഫെബ്രുവരി 17 18 19 തീയ്യതികളിൽ മീഡിയ വൺ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിൻ്റെ ബ്രോഷർ അർബൻ ഫോക് സിംഗറും ആക്ടിവിസ്റ്റുമായ സുസ്മിത് ബോസ് പ്രകാശനം ചെയ്തു.
മീഡിയ വൺ എക്സിക്യുട്ടീവ് എഡിറ്റർ പി.ടി നാസർ, മീഡിയ വൺ അക്കാദമി പ്രിൻസിപ്പൽ ഡോ സാദിഖ് പി. കെ, ഡെപ്യൂട്ടി മാനേജർ റസൽ എന്നിവർ പങ്കെടുത്തു. സുസ്മിത് ബോസിൻ്റെ പ്രതിരോധത്തിൻ്റെ സംഗീതാവിഷ്കാരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.