മുഹമ്മദ് ഹാഷിമിെൻറ പിതാവിനെ ആശ്വസിപ്പിച്ച് രാഹുൽ

കൂ​ളി​മാ​ട്: നി​പ ബാ​ധി​ച്ച് മ​രി​ച്ച മു​ഹ​മ്മ​ദ് ഹാ​ഷി​മി​െൻറ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. പി​താ​വ് അ​ബൂ​ബ​ക്ക​റി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് രാ​ഹു​ൽ ആ​ശ്വ​സി​പ്പി​ക്കു​ക​യും സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്ത​ത്.

മു​ഹ​മ്മ​ദ് ഹാ​ഷി​മിെൻറ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി​യും സാ​മ്പ​ത്തി​ക ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി എം.​പി​ക്ക് പാ​ഴൂ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു. മു​ന്നൂ​രി​ന് സ​മീ​പം വ​ണ്ടി നി​ർ​ത്തി നി​വേ​ദ​നം സ്വീ​ക​രി​ക്കു​ക​യും ഇ​വി​ടെ​വെ​ച്ചു​ത​ന്നെ മു​ഹ​മ്മ​ദ് ഹാ​ഷി​മിെൻറ പി​താ​വി​നെ േഫാ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു. വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ താ​ൽ​പ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.


Tags:    
News Summary - Rahul call Muhammad Hashim's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.