വയനാട് മുട്ടില്‍ ആദിവാസി കോളനിയിലെ കുടിലില്‍ വയറിങ്​ ജോലിയിലേർപ്പെട്ട കൊടിയത്തൂര്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍

മഠംകുന്ന് കോളനിയില്‍ പുതുവെളിച്ചമെത്തിച്ച് കൊടിയത്തൂരിലെ യുവാക്കൾ

കൊ​ടി​യ​ത്തൂ​ർ: 40 വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി നാ​ല്‍പ​തോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ മ​ഠം​കു​ന്ന് കോ​ള​നി​യി​ല്‍ വൈ​ദ്യു​തി​യെ​ത്തി​ച്ച് കൊ​ടി​യ​ത്തൂ​രി​ലെ ടീം ​വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ൾ. പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ പ്ലാ​സ്റ്റി​ക് ഷെ​ഡു​ക​ളി​ല്‍ പ​ണി​യ വി​ഭാ​ഗ​ക്കാ​രാ​യ 33 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി ജി​ല്ല നേ​താ​ക്ക​ളു​ടെ​യും കൊ​ടി​യ​ത്തൂ​ര്‍ ടീം ​വെ​ല്‍ഫെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​നി സ​ന്ദ​ര്‍ശി​ച്ച് ഏ​താ​നും കു​ടി​ലു​ക​ള്‍ സൗ​ജ​ന്യ​മാ​യി വ​യ​റി​ങ്​ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് ക​ണ​ക്​​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ള​നി​യി​ലെ ക​ണ്ണ​ന്റെ വീ​ട്ടി​ല്‍ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് വി. ​മു​ഹ​മ്മ​ദ് ഷ​രീ​ഫ് വൈ​ദ്യു​തി​വെ​ട്ടം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടീം ​വെ​ല്‍ഫെ​യ​ര്‍ ക്യാ​പ്റ്റ​ന്‍ ബാ​വ പ​വ​ര്‍വേ​ള്‍ഡ്, വൈ​സ് ക്യാ​പ്റ്റ​നും ഇ​ല​ക്ട്രി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റു​മാ​യ കെ.​സി. യൂ​സു​ഫ്, പി.​കെ. അ​ഷ്റ​ഫ്, മു​നീ​ര്‍, യൂ​സു​ഫ് ക​മ്പ​ള​ത്ത് എ​ന്നി​വ​രാ​ണ് വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യി ആ​വ​ശ്യ​മാ​യ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി വ​യ​നാ​ട് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ച്ച്. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​ഷ​റ​ര്‍ ഇ​ബ്രാ​ഹിം അ​മ്പ​ല​വ​യ​ല്‍, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് മ​ണി നാ​രാ​യ​ണ​ന്‍, തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം മീ​ഡി​യ സെ​ക്ര​ട്ട​റി സാ​ലിം ജീ​റോ​ഡ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Youths of Kodiyathoor bring light to Madamkunnu Colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.