കോട്ടക്കുഴിയിൽ നീർനായ് ആക്രമണം; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കടിയേറ്റു

കൊ​ടി​യ​ത്തൂ​ർ: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ നീ​ർ​നാ​യ് ആ​ക്ര​മ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. കോ​ട്ട​ക്കു​ഴി കു​ളി​ക്ക​ട​വി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ വ​ഹി​ദു​ൽ ഇ​സ്‍ലാം (24), ശ​ബി​ലി (25) എ​ന്നി​വ​ർ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച 12ഓ​ടെ ക​ടി​യേ​റ്റ​ത്. ര​ണ്ട് പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് നീ​ർ​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ, കോ​ട്ട​മു​ഴി, ഇ​ട​വ​ഴി​ക​ട​വ്, പു​തി​യൊ​ട്ടി​ൽ, ചാ​ല​ക്ക​ൽ, ക​രാ​ട്ട്, പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​റ്റ​ക്കും കൂ​ട്ട​മാ​യും നീ​ർ​നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ന്ന​ത്. ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ർ​ക്ക് പു​ഴ​യി​ൽ കു​ളി​ക്കാ​നോ വ​സ്ത്രം ക​ഴു​കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള ആ​ക്ര​മ​ണ​മാ​യ​തി​നാ​ൽ പെ​ട്ടെ​ന്ന് ര​ക്ഷ​​പ്പെ​ടാ​നും സാ​ധി​ക്കി​ല്ല.

Tags:    
News Summary - Water Dog attack in Kottakuzhi; Two interstate workers were bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.