Posted On
date_range Updated On
date_range മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
കൊടിയത്തൂർ: ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്ന മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഇൻഷ ഉണ്ണിപോക്കു, റുജീഷ് അങ്ങാട്ടുപൊയിൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കേസിലെ മറ്റൊരു പ്രതിയായ അജ്മൽ അങ്ങാട്ടുപോയിൽ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നംഗ സംഘം പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യംപറമ്പത്ത് ഷൗക്കത്തിനെ ആക്രമിച്ചത്. കൊടിയത്തൂർ കാരാട്ട് വയലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.