ഹമീദ് വാഴ കൃഷി ചെയ്ത സ്ഥലത്തെ വെള്ളകെട്ട്

വെള്ളക്കെട്ട് ഒഴിയുന്നില്ല; മൂവായിരത്തോളം വാഴകൾ നശിക്കുന്നു


കൊടിയത്തൂർ: മഴക്ക് ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ നീങ്ങാത്തത് കാരണം ചീഞ്ഞ് നശിച്ച് കൊണ്ടിരിക്കുന്നത് മുവ്വായിരത്തോളം വാഴകളാണ്. കക്കാട് മാളിയേക്കൽ പൊയിൽ പ്രദേശത്തുള്ള വാഴക്കന്നുകൾ നാലും അഞ്ചും ദിവസം വെള്ളത്തിലായതോടെ ചീഞ്ഞ് നശിച്ചു കൊണ്ടിരിക്കുന്നത്. വെസ്റ്റ് കൊടിയത്തൂർ സ്വദേശി പുതിയോട്ടിൽ ഹമീദിന്റെ വാഴകളാണ് വെള്ളക്കെട്ട് കാരണം നശിച്ചത്. പാട്ടത്തുക കൂടാതെ ഒരു ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഹമീദ് പറഞ്ഞു. കൃഷിയിറക്കിയിട്ട് ഒരു മാസാം മാത്രമായതിനാൽ ഇൻഷൂർ ചെയ്തിട്ടുമില്ല.മേട്ടുപാളയം വാഴ കന്നുകളായിരുന്നു കൃഷിയിറക്കിയിരുന്നത് . കൊടിയത്തൂർ,കാരശ്ശേരി ഗ്രാമ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും ഒട്ടേറെ വാഴ കൃഷിക്കാർ സമാന രീതിയിൽ പ്രയാസം നേരിട്ടുണ്ട്



Tags:    
News Summary - The floodwaters do not recede; banana farmers in critc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.