Posted On
date_range Updated On
date_range ചെറുവാടിയിലും തെരുവുനായ് ശല്യം; പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി
കൊടിയത്തൂർ: ചെറുവാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു.പുഴക്കരകളിലും ഫുട്‌ബാൾ ഗ്രൗണ്ടിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമാണ് നായ്ക്കൾ കൂട്ടമായി താവളമടിക്കുന്നത്. രാത്രിയിലോ ഒറ്റക്കോ പോകുന്നവരെ നായ്ക്കൾ ആക്രമിക്കുന്നതും ബൈക്കുകളുടെ പിന്നാലെ ഓടുന്നതും പതിവായിരിക്കയാണ്.
വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമപഞ്ചാത്ത് സെക്രട്ടറിക്ക് യൂത്ത് ലീഗ് ചെറുവാടി ടൗൺ കമ്മിറ്റി നിവേദനം നൽകി.
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നിയാസ് ചെറുവാടി, യൂത്ത് ലീഗ് ചെറുവാടി പ്രസിഡൻറ് കെ.വി. മുജീബ്, അസീസ് പുത്തലത്ത്, തൻസീഹ് കൂടത്തിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.