കാരക്കുറ്റി വിളക്കോട്ടിൽ റഹ്മത്തിന്റെ വീട്ടിലെത്തിയ മലമ്പാമ്പ് കോഴിയെ വിഴുങ്ങിയ നിലയിൽ
Posted On
date_range Updated On
date_range കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി
കൊടിയത്തൂർ: കൂട്ടിൽ കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ പിടികൂടി. കാരക്കുറ്റി വിളക്കോട്ടിൽ റഹ്മത്തിന്റെ കോഴിക്കൂട്ടിൽ കയറിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. രണ്ടര മീറ്റർ നീളമുള്ള മലമ്പാമ്പ് കോഴിയെ വിഴുങ്ങിയ അവസ്ഥയിലായിരുന്നു.
നാട്ടുകാരുടെ നിർദേശത്തെത്തുടർന്ന് ഫോറസ്റ്റ് വിഭാഗത്തിലെ പാമ്പുപിടിത്ത വിദഗ്ധൻ കബീർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ താമരശ്ശേരി ഫോറസ്റ്റ് ഓഫിസിലെ ആർ.ആർ.ടിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.