അബ്​ദുസ്സലാമി​െൻറ തരിശുനിലത്തെ പച്ചക്കറികൃഷിത്തോട്ടം കൃഷി ഓഫിസർ

സന്ദർശിക്കുന്നു

തരിശുനിലങ്ങളിൽ വിജയം കൊയ്ത് സലാം

കൊടിയത്തൂർ: വർഷങ്ങളായി തരിശുകിടക്കുന്ന നിലങ്ങൾ പച്ചക്കറി കൃഷിക്കായി ഒരുക്കി പൊന്നു വിളയിക്കുകയാണ്‌ കർഷകനായ അബ്​ദുസ്സലാം നീരൊലിപ്പിൽ. തരിശുനിലങ്ങളെ പച്ചക്കറി കൃഷിക്ക് യോഗ്യമാക്കുന്നതിൽ കുറച്ചൊന്നുമല്ല ഈ കർഷകൻ വിജയിച്ചത്.

മൂന്നര ഏക്കറിലധികം പാട്ടത്തിനെടുത്താണ് ഇത്തവണ കൃഷിയിറക്കിയത്. കഴിഞ്ഞ വർഷങ്ങളിലും ഈ കർഷകൻ വിജയം കൊയ്തിരുന്നു. ജൈവകൃഷിയിറക്കി തരിശുനിലങ്ങളിൽ മികച്ച വിളവു നേടുന്നതാണ്​ സലാമി െൻറ മികവ്​. കോഴിയും താറാവും മറ്റു പക്ഷികളുമാണ് ഇതര വരുമാന മാർഗങ്ങൾ. മൂന്നര ഏക്കറിൽ വീണ്ടും കൃഷിയിറക്കി വിളവിനായി കാത്തിരിക്കുകയാണ് അബ്​ദുസ്സലാം എന്ന ജൈവ കർഷകൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.