മുബഷിർ
Posted On
date_range Updated On
date_range പ്രകൃതി വിരുദ്ധ പീഡനം: മദ്റസ അധ്യാപകൻ അറസ്റ്റിൽ
കൊടിയത്തൂർ: മദ്റസ അധ്യാപകൻ പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിൽ. കാരശ്ശേരി കുമാരനെല്ലൂർ സ്വദേശി മുബഷിറി (40) നെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിയെ അധ്യാപകൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
വിവരം പുറത്തുപറയരുതെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തി. വിദ്യാർഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മുക്കം പൊലീസ് ചൊവ്വാഴ്ച രാത്രി പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പോക്സോ കേസ് പ്രകാരം കേസെടുത്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുക്കം എസ്.ഐ ജിതേഷ്. എ.എസ്.ഐ. ജോയി തോമസ്, എസ്.സി.പി.ഒമാരായ ഷറഫുദ്ദീൻ, അബ്ദുൽ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.