Representational Image
Posted On
date_range Updated On
date_range ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് നീര്‍നായുടെ കടിയേറ്റു
കൊടിയത്തൂര്‍(കോഴിക്കോട്): ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായകളുടെടെ ആക്രമണം വര്‍ധിക്കുന്നു. ഇരുവഴിഞ്ഞി കുറ്റിയോട്ട് കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ക്കാണ് ഇന്ന് നീര്‍നായുടെ കടിയേറ്റത്.
കളത്തിങ്ങല്‍ ജലീല്‍ (40), മകള്‍ ഫാത്തിമ നഷ(11) എന്നിവര്‍ക്കാണ് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ടിയേറ്റത്. ഇവര് കൊടിയത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
കാരശ്ശേരി, കൊടിയത്തൂര്‍, കോട്ടമുഴി ഇടവഴികടവ്, പുതിയോട്ടില്‍, ചാലക്കല്‍ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീര്‍നായകള്‍ വിഹരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.