ചെറുവാടി ഖിലാഫത്ത് സ്ക്വയറിൽ സംഘടിപ്പിച്ച മലബാർ സമരസ്മൃതി സായാഹ്നം സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

ഖിലാഫത്ത് സ്ക്വയറിൽ മലബാർ സമര സ്മൃതി സായാഹ്നം

കൊടിയത്തൂർ: കൊല്ലാൻ ഒറ്റുകൊടുത്തവർ രക്തസാക്ഷികളെ വീണ്ടും കൊല്ലുന്നു എന്ന തലകെട്ടിൽ "മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ചെറുവാടി ഖിലാഫത്ത് സ്ക്വയറിൽ മലബാർ സമര സ്മൃതി സായാഹ്നം സംഘടിപ്പിച്ചു മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി.എ.ജലീൽ അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.പി.സുനീർ, മണ്ഡലം ലീഗ് സെക്രട്ടറി മജീദ് പുതുക്കുടി, എസ്.എ.നാസർ, ഷിയാസ് ഇല്ലിക്കൽ, അറഫി കാട്ടിപരുത്തി, പി. നൗഫൽ, വൈത്തല അബൂബക്കർ, ഫസൽ കൊടിയത്തൂർ, എന്നിവർ സംസാരിച്ചു. ഷംസീർ പോത്താറ്റിൽ സ്വാഗതവും ട്രഷറർ നിസാം കാരശ്ശേരി നന്ദിയും പറഞ്ഞു.  

Tags:    
News Summary - Malabar Rebellion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.