ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഇര്‍ഫാന് ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range കെ.ടി. ഇര്‍ഫാന് സ്വീകരണം
കൊടിയത്തൂർ : ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ കെ.ടി ഇര്‍ഫാന് മാട്ടുമുറിയില്‍ സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗം ഷിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് മൂന്നാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഇര്‍ഫാന് ഉപഹാരം സമ്മാനിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, ബ്ലോക്ക് മെമ്പര്‍ സുഫിയാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫസല്‍ കൊടിയത്തൂര്‍, ബാബു പൊലുകുന്നത്ത് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. മജീദ് പുതുക്കുടി, മമ്മദ് പുളിക്കല്‍, കെ.പി. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.