കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലനം
Posted On
date_range Updated On
date_range പെൺകുട്ടികൾക്കായി കരാട്ടേ പരിശീലനത്തിന് തുടക്കം
കൊടിയത്തൂർ: സമഗ്ര ശിക്ഷ കേരളയുടെ കീഴിലുള്ള മാവൂർ ബി.ആർ.സി ആഭിമുഖ്യത്തിൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലനം മുക്കം പൊലീസ് ഇൻസ്പെക്ടർ കെ. രജീഷ് ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എ.പി. മുജീബ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ഇ.കെ. അബ്ദുൽ സലാം, എസ്.ആർ.ജി കൺവീനർ അബ്ദുൽ റഷീദ്, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, ക്ലസ്റ്റർ കോഓഡിനേറ്റർ ബി.പി. നീതു, എം.കെ. ഷക്കീല, ജയേഷ് സ്രാമ്പിക്കൽ, രത്ന തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.