Posted On
date_range Updated On
date_range അനധികൃത മദ്യവിൽപന; ഓട്ടോ ഡ്രൈവറെ പിടികൂടി
കൊടിയത്തൂർ: തോട്ടുമുക്കത്ത് അനധികൃത മദ്യവിൽപന നടത്തിയ ഓട്ടോ ഡ്രൈവറെ പിടികൂടി. തോട്ടുമുക്കത്തെ ഓട്ടോ ഡ്രൈവറായ ജയിംസിനെയാണ് ഓട്ടോ തൊഴിലാളികൾ ഞായറാഴ്ച വൈകീട്ട് 6.30ന് പിടികൂടിയത്.
മദ്യം വിൽക്കരുതെന്ന് നിരവധി തവണ ഓട്ടോ തൊഴിലാളികൾ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വിൽപന തുടരുകയും ഓട്ടോ തൊഴിലാളികളുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ വെല്ലുവിളിക്കുകയും ചെയ്തതായി ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
ഉപഭോക്താവെന്ന നിലയിൽ മദ്യം ആവശ്യപ്പെടുകയും മദ്യവുമായി വന്നപ്പോൾ ഓട്ടോ തൊഴിലാളികൾ പിടികൂടുകയുമായിരുന്നു. മദ്യക്കുപ്പികൾ പിന്നീട് നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.