കൊടിയത്തൂർ 14ാം വാർഡ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ പോസ്റ്ററൊട്ടിക്കുന്ന കുട്ടികൾ
തെരഞ്ഞെടുപ്പ്: ബാലപാഠങ്ങൾ പഠിക്കാൻ കുട്ടികളും
കൊടിയത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ പോസ്റ്ററൊട്ടിക്കാനും പ്രചാരണം നടത്താനും തെരഞ്ഞെടുപ്പിെൻറ ബാലപാഠങ്ങൾ പഠിക്കാനും തയാറായി കുട്ടിക്കൂട്ടങ്ങൾ.
കോവിഡ് കാരണം സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കാലത്താണ് കുറച്ചുനേരമെങ്കിലും തങ്ങളുടെ വീടിന് പരിസരത്തെങ്കിലും പുറത്തിറങ്ങിയും തങ്ങളുടെ സൈക്കിളിൽ ചിഹ്നങ്ങൾ െവക്കാനും സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിക്കാനും, അയൽ വീടുകളിൽ പ്രചാരണം നടത്താനും കുട്ടിപ്പട്ടാളം ഒരുങ്ങുന്നത്.
തങ്ങളുടെ ആവശ്യങ്ങൾ സ്ഥാനാർഥിയോട് പറയാനും ഈ കുട്ടിപ്പട്ടാളം മടിക്കുന്നില്ല. ഗ്രൗണ്ടും നീന്തൽ കുളവും ഇവരുടെ അടിസ്ഥാന ആവശ്യങ്ങളാണ്. ഏതു തെരഞ്ഞെടുപ്പ് വാഹനം പോയാലും അതിൽ നമ്മുടെ പാർട്ടിയായ കുട്ടിക്കൂട്ടങ്ങളുമുണ്ട്. 14ാം വാർഡിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രചാരണത്തിനും പ്രദേശത്തെ കുട്ടിക്കൂട്ടങ്ങൾ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.