ഖിലാഫത്ത് സ്മാരക സ്‌റ്റേഡിയമാക്കുന്ന ചെറുവാടി മിനി സ്റ്റേഡിയം

ചെറുവാടി സ്റ്റേഡിയം ഖിലാഫത്ത് സ്മാരക സ്‌റ്റേഡിയമാക്കി നാമകരണം ചെയ്യുന്നു

കൊടിയത്തൂർ: ചെറുവാടിയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് ഖിലാഫത്ത് സ്മാരക മിനി സ്റ്റേഡിയമെന്ന് നാമകരണം ചെയ്യാൻ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻെറ ഭാഗമായുള്ള 1921 ലെ മലബാർ സമരത്തിൽ 64 ദേശസ്നേഹികളാണ്ചെറുവാടിയിൽ വെടിയേറ്റ് രക്തസാക്ഷികളായത് .

നാടിൻൻെറ വിപ്ലവ ചരിത്രവും ദേശക്കൂറും പുറംലോകത്തിന് പരിചയപ്പെടുത്തുന്നതിന് ഖിലാഫത്ത് സ്മാരകം സ്ഥാപിക്കുന്നതിൻെറ മുന്നോടിയായാണ് ചെറുവാടിയിയിലെ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് ഖിലാഫത്ത് സ്മാരക മിനിസ്റ്റേഡിയം എന്ന് നാമകരണം ചെയ്യുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് അറിയിച്ചു.

മലബാർ സമരത്തിൻെറ നൂറാം വാർഷികത്തോടനുബന്ധിച്ച് ചെറുവാടിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് വിവിധ രാഷ്ട്രീയ സാംസ്കാരിക മത സംഘാടകരും പത്രമാധ്യമങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചെറുവാടി സീതിഹാജി സൗധം ചെയർമാനായ കെ വി അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനോട് നിവേദനത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന തീരുമാനമെടുത്തത്. 

Tags:    
News Summary - Cheruvadi Stadium is renamed as Khilafat Memorial Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.