തേനീച്ചക്കൂട്ടം കുട്ടികളടക്കമുള്ളവരെ ആക്രമിച്ചു

കൊടിയത്തൂർ: ചെറുവാടി കവലിടയിൽ തേനീച്ചക്കൂട്ടം നിരവധി പേരെ ആക്രമിച്ചു. പത്തിലധികം ആളുകളെയാണ് കഴിഞ്ഞ ദിവസം രാവിലെ ആക്രമിച്ചത്. സമീപത്തുള്ള തെങ്ങിൽ കൂട് കൂട്ടിയ തേനീച്ചകളാണ് കുട്ടികളുൾപ്പെടെ നിരവധി പേരെ കുത്തിയത്.

ഇവരെ ചെറുവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ചക്കൂട് പരുന്ത് ആക്രമിച്ചതാവാം തേനീച്ചക്കൂട്ടം പുറത്തിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കൂട് നശിപ്പിക്കാനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തുമെന്ന് വാർഡംഗം ബാബു പൊലുകുന്നത്ത് അറിയിച്ചു. 

Tags:    
News Summary - A swarm of bees attacked children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.