ചെറുവാടി പുതിയൊത്ത് പള്ളി ഖബർസ്ഥാനിൽ സ്ഥാപിച്ച ബോർഡ്

ഖിലാഫത്​ പോരാട്ടത്തിന് ഒരു നൂറ്റാണ്ട്; സ്മാരകമില്ലാതെ ചെറുവാടി

കൊടിയത്തൂർ: 1921 നവംബറിൽ ഖിലാഫത് പോരാട്ടത്തിൽ ചെറുവാടിയിൽ െവച്ച് 64 പേർ രക്തസാക്ഷിത്വം വരിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്നു.

സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് പടപൊരുതിയവരെ സ്മരിക്കാൻ ഒരു സ്മാരകം പോലും ഇവിടെ നിർമിച്ചിട്ടില്ല. 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട്​ നടന്ന പോരാട്ടങ്ങളിൽ ഏറനാട്, വള്ളുവനാട് താലൂക്കുകൾക്കിപ്പുറത്ത്​ കൂടുതൽ ജീവഹാനി സംഭവിച്ചത് ചെറുവാടിയിലാണ്.

കൊടിയത്തൂർ അംശം അധികാരി കട്ടയാട് ഉണ്ണിമോയീൻകുട്ടിയായിരുന്നു സമര നായകൻ. മലബാറിലെ അംശം അധികാരികൾ ബ്രിട്ടീഷുകാരോട് ആവശ്യത്തിലേറെ കൂറ് പുലർത്തിയപ്പോൾ സർക്കാറിനെതിരെ രംഗത്തിറങ്ങിയ അധികാരി, കേണൽ അനന്ത​െൻറ നേതൃത്വത്തി​െല ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. ഈ നൂറാം വർഷത്തിലെങ്കിലും ചെറുവാടിയിൽ ഒരു സ്മാരകമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.