kc lead വികസന നിറവിൽ ഹോമിയോ മെഡിക്കൽ കോളജ്​

കോഴിക്കോട്​: കാരപ്പറമ്പ്​ ഗവ.ഹോമിയോ മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങളുമായി പുതിയ കെട്ടിടം ഒരുങ്ങി. ശനിയാഴ്​ച ഉച്ചക്ക്​ 12ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്​ഘാടനം ചെയ്യും. എ.പ്രദീപ്​ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. വികസനം മുന്നിൽകണ്ടുള്ള എട്ടുനില കെട്ടിടത്തിൽ ആദ്യ ഘട്ടമായി 11.55 കോടി ചെലവിൽ പണിത നാലുനിലകളുടെ ഉദ്​ഘാടനമാണ്​ നടക്കുക. എ.പ്രദീപ്കുമാർ എം.എൽ.എയുടെ മേൽനോട്ടത്തിൽ പ്രത്യേക ശിൽപ ചാരുതയിലാണ്​ 42 മാസം െകാണ്ട്​ ​ പൊതുമരാമത്ത്​ നിർമാണം പൂർത്തിയാക്കിയത്​. പ്രത്യേക ഒ.പി.കൾ, നൂറു േപരെ കിടത്തി ചികിത്സിക്കാവുന്ന വാർഡുകൾ, കമ്പ്യൂട്ടർവത്​കൃത ലാബ്​, എക്​സ്​റേ, സി.ടി.സ്കാൻ, യു.എസ്​.ജി സ്കാൻ, േപവാർഡുകൾ, നഴ്​സുമാർക്കും േഡാക്ടർമാർക്കും ഓഫിസിനുമുള്ള മുറികൾ എന്നിവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്​. േഹാമി േയാ ചികിത്സക്ക്​ ആശുപത്രിയെ ആശ്രയിക്കുന്ന ഉത്തര േകരളത്തിലെ ആയിരങ്ങൾക്ക്​ പുതിയ സൗകര്യങ്ങൾ അനുഗ്രഹമാകും. ഓഡിറ്റോറിയം, ഗ്രൗണ്ട്​, കോളജ്​ ബസ്​ തുടങ്ങി വിപുല സൗകര്യം ഉടൻ ഏർപ്പെടുത്താനാണ്​ തീരുമാനം. ഒാഡിറ്റോറിയത്തിന്​ മൂന്നു​ കോടിയുടെയും കളിസ്​ഥലത്തിന്​ ഒരുകോടിയുടെയും പദ്ധതിയൊരുങ്ങിക്കഴിഞ്ഞു. പടം bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.