പ്രീജിത്ത്ദേവ് കടലുണ്ടിക്ക് ഗിന്നസ് അംഗീകാരം

സ്വകാര്യ ചാനലിലെ ഗിന്നസ് റെക്കോഡ് നേടിയ കോമഡി ഉത്സവം തത്സമയ പരിപാടിയിൽ പങ്കാളിയായ പ്രീജിത്ത്ദേവ് കടലുണ്ടിക്ക് ഗിന്നസ് ബുക്ക് അംഗീകാരം ലഭിച്ചു. 2018 ഡിസംബർ 23ന് അങ്കമാലി അഡ്​ലസ് കൺവെൻഷൻ സെൻററിൽ ഫ്ലവേഴ്സ് ചാനൽ 12 മണിക്കൂർ തത്സമയ പരിപാടിയിൽ 1525 പേർ ഉൾപ്പെട്ട ശബ്​ദാനുകരണകലയിൽ പങ്കാളിയായതിനാണ് ഗിന്നസ് അംഗീകാരം.

ഇതുസംബന്ധിച്ച് സാക്ഷ്യപത്രവും മെഡലും കഴിഞ്ഞ ദിവസം കൊറിയർ വഴി ഇദ്ദേഹത്തിന് ലഭിച്ചു.

മണ്ണൂർ അങ്ങാടി വീട്ടിൽ ദേവദാസ​െൻറയും ലീലയുടെയും മകനായ നാൽപതുകാരൻ ചെറുപ്പം മുതൽ അനുകരണകലയിൽ തൽപരനാണ്. കോളജ് പഠനകാലത്ത് മിമിക്രിക്ക് പുറമെ നാടകം, മോണോആക്ട്​ തുടങ്ങിയ ഇനങ്ങളിലും നിരവധി ഒന്നാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

വൈവിധ്യപൂർണമായ നിരവധി ഇനങ്ങൾ അവതരിപ്പിക്കുന്ന ഇദ്ദേഹം ഒരേസമയം രണ്ട് ശബ്​ദങ്ങൾ അനുകരിക്കുന്ന അപൂർവ ഇനത്തിലും മിടുക്കനാണ്. ബബിതയാണ് ഭാര്യ. മക്കൾ: നന്ദകിഷോർ, ശിവാത്മിക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.