Posted On
date_range Updated On
date_range ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 12 പേർ ചികിത്സതേടി
കുരുവട്ടൂർ: ഗൃഹപ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. കുരുവട്ടൂർ പഞ്ചായത്തിലെ പയമ്പ്രക്കടുത്ത് കഴിഞ്ഞദിവസം നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെ ഭക്ഷണം കഴിച്ച 12 ഓളം പേർക്കാണ് വിഷബാധയേറ്റത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രിയാണ് ലക്ഷണങ്ങൾ കണ്ടത്. ഏതു ഭക്ഷണത്തിൽനിന്നാണ് വിഷബാധ ഉണ്ടായതെന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല.
ഭക്ഷണം കഴിച്ച് പിറ്റേ ദിവസമാണ് ലക്ഷണം കണ്ടതെന്നതിനാൽ പരിശോധനക്ക് സാമ്പിളുകളൊന്നും എടുക്കാൻ കഴിഞ്ഞില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.