ffff

കോഴിക്കോട്​: ക്വാറൻറീനിലുള്ള മുഴുവൻ പേരെയും കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കുമെന്ന്​ കലക്​ടർ അറിയിച്ചു. ഇതിന് ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. കോവിഡ് സമ്പർക്ക വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ വീടുകളിൽ ഒറ്റപ്പെടാൻ സാധ്യതയുള്ള പ്രായമായവരുടെ സംരക്ഷണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കോവിഡ് കെയർ സൻെററുകൾ തുടങ്ങണമെന്നും നിർദേശിച്ചു. ക്വാറൻറീനിൽ കഴിയുന്ന മുഴുവൻ പേരുടെയും അവരുടെ വീട്ടിലെയും സാഹചര്യങ്ങൾ വാർഡ് തല ആർ.ആർ.ടികൾ ശേഖരിച്ച് ജാഗ്രത പോർട്ടലിൽ നൽകണം​. പ്രായമായവർക്ക് ക്വാറൻറീൻ നിർദേശിച്ചാൽ അവർ വീടുകളിൽ ഒറ്റപ്പെട്ട് കഴിയാൻ ഇടവരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനം. മറ്റു രോഗങ്ങൾകൂടി ഉണ്ടാവാൻ സാധ്യതയുള്ള ഇവർക്ക് കോവിഡ് കെയർ സൻെററുകളിൽ ചികിത്സ സഹായത്തിന് സൗകര്യമൊരുക്കും. പാലിയേറ്റിവ് വളൻറിയർമാരെ കോവിഡ് കെയർ സൻെററുകളിൽ നിയോഗിക്കേണ്ടതാണെന്നും നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.