മാധ്യമം ‘എജു​കഫെ’ രജിസ്ട്രേഷൻ തുടരുന്നു; മനസ്സു വായിക്കാൻ മെന്റലിസ്റ്റ് ആദി എജുകഫെയിൽ

മലപ്പുറം/കോഴിക്കോട്/കൊച്ചി: ചിന്തകളും പെരുമാറ്റവും വിശകലനം ചെയ്ത് മനസ്സുക​ളെ മനശാസ്ത്രപരമായി വിലയിരുത്തി വിദ്യാർഥികളുടെ മനസ്സ് വായിച്ചെടുത്ത് വിസ്മയിപ്പിക്കാൻ മെന്റലിസ്റ്റ് ആദി എന്ന ആദി ആദർശ് മാധ്യമം എജുകഫെ വേദികളിലെത്തുന്നു. മലപ്പുറത്തും കോഴിക്കോടും കൊച്ചിയിലും ആദി വിദ്യാർഥികൾക്കുമുന്നിലെത്തും. മനസ്സിന്റെ ഉള്ളറകളിലൂടെ സഞ്ചരിച്ച് കോൺഫിഡൻസ് ലെവൽ കൂട്ടാനായി ‘ദ കോഡ്’ എന്ന വിഷയത്തിലാണ് ആദി സംവദിക്കുക.

നാളെ എന്താകണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് ആത്മപരിശോധനക്കുള്ള അവസരംകൂടിയാകും ആദിയുടെ സെഷനുകൾ. മെന്റലിസ്റ്റ്, തോട്ട് സ്റ്റീലർ, ഇല്യൂഷനിസ്റ്റ്, മജീഷ്യൻ, ഡിസെപ്ഷൻ അനലിസ്റ്റ്, നോൺവെർബൽ കമ്യൂണിക്കേഷൻ എക്‌സ്‌പെർട്ട് തുടങ്ങി നിരവധി തലങ്ങളിൽ പ്രശസ്തനാണ് ആദി. ക്രൈം ഇൻവെസ്റ്റിഗേഷനുകൾക്കടക്കം വിവിധ സേനകൾ ആദിയുടെ സഹായം തേടാറുണ്ട്. കലയും ശാസ്ത്രവും ഒരുമിച്ചുചേരുന്നതാണ് മെന്റലിസം. ഇത് കരിയർ മോട്ടിവേഷനും കൗൺസിലിങ്ങുമായി ചേരുമ്പോൾ പഠനരംഗത്ത് പുത്തൻ സാധ്യതകൾക്ക് വഴിയൊരുങ്ങുമെന്നുറപ്പ്. ആദിയെ കൂടാതെ നിരവധി പ്രമുഖ വ്യക്തികൾ എജുകഫെ വേദിയിൽ വിവിധ സെഷനുകളിൽ പ​ങ്കെടുക്കും.

മെന്റലിസ്റ്റ് ആദി

10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക. മലപ്പുറത്ത് കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26, 27 തീയതികളിലും കോഴിക്കോട് ബീച്ചിന് സമീപം ഇന്റസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തീയതികളിലുമാവും എജുകഫെ. മേയ് 8, 9 തീയതികളിൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് സമീപവും മേയ് 11, 12 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിലും വിദ്യാഭ്യാസമേള അരങ്ങേറും. എജുകഫെ 2023 പുതിയ സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, നാലുവേദികളിൽനിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് വീതം 20 പേർക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. കൂടാതെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളും എജുകഫെയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ​​ങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും. സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിവയും എജുകഫെയിൽ അരങ്ങേറും. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.

നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9645007172 എന്ന നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ്ങിനായി 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലും ബന്ധപ്പെടാം.

Tags:    
News Summary - Media 'Educafe' registration continues; Mentalist Adi Edukafail to read the mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.