അത്തോളി ജ്വല്ലറി കവർച്ച: പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്

അത്തോളി: പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്.

രണ്ടുപേർ ബൈക്കിൽ എത്തി സ്വർണം വാങ്ങാനെന്ന വ്യാജേന ഒരാൾ ജ്വല്ലറിയിൽ കയറി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. പ്രതികളെക്കുറിച്ച് ഒരു സൂചനയുമില്ല.

വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ, മോഷണം നടന്ന കടയിലെയും സമീപത്തെ കടകളിലെയും ദൃശ്യങ്ങൾ എന്നിവ പൊലീസിന്​ കൈമാറിയിട്ടുമുണ്ട്.

അത്തോളി ഹൈസ്കൂൾ പരിസരത്തെ റോഡ് മുതൽ പൊലീസ് സ്​റ്റേഷൻ പരിസരത്ത് അടക്കം റോഡിലൂടെ ബൈക്കിൽ കറങ്ങി നടന്നതി​െൻറ ദൃശ്യങ്ങൾ പൊലീസിന്​ കൈമാറിയിരുന്നു. ഒരാൾ ഫുട്പാത്തിലൂടെ നടന്ന് അത്തോളി ജ്വല്ലേഴ്സിലേക്ക്​ വരുന്നതും സി.സി.ടി.വിയിലുണ്ട്.

ഈ ദൃശ്യങ്ങളിൽ പ്രതിയുടെ രൂപം വ്യക്തമാണ്. ഈ സമയത്ത് രണ്ടാമത്തെയാൾ റോഡിലൂടെ ബൈക്കിൽ കറങ്ങി വീണ്ടും അത്തോളി ജ്വല്ലേഴ്സിന്​ സമീപത്തേക്കുവരുകയും ഇവിടെ ബൈക്കിൽ ഇരുന്ന് ആർക്കോ നിർദേശം നൽകുകയും ചെയ്യുന്നുണ്ട്.

പ്രതികൾ പോയ തിരുവങ്ങൂർ വഴി കോഴിക്കോട് ഭാഗത്തേക്കു പോയ റൂട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്ന് വ്യാപാരികൾ പറയുന്നു.

കവർച്ച നടത്തുന്ന സമയത്ത് പ്രതിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നു എന്ന് സി.സി.ടി.വിയിൽ വ്യക്തമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.