Posted On
date_range Updated On
date_range കനത്ത മഴ: അത്തോളിയിൽ ജീർണിച്ച ഇരുനില കെട്ടിടം നിലം പൊത്തി; സ്‌കൂട്ടർ യാത്രികന് പരിക്ക്
അത്തോളി: തുടർച്ചയായി പെയ്ത മഴയെ തുടർന്ന് അത്തോളി ടൗണിലെ ജീർണിച്ച ഇരു നില കെട്ടിടം തകർന്ന് നിലം പൊത്തി. കെട്ടിടാവശിഷ്ടങ്ങൾ റോഡിലേക്ക് വീണ് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. നടുവണ്ണൂർ കരിമ്പാ പൊയിൽ കല്ലാടം കണ്ടി കുനിയിൽ ഷിയാസിനാണ് പരിക്കേറ്റത്.
ഇദ്ദേഹത്തിന്റെ തോൾ എല്ലിനും ഇടത് കാൽപാദത്തിനും ആണ് പരിക്ക്. തുടർന്ന് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഷിയാസ് നടുവണ്ണൂരിലെ വീട്ടിൽ നിന്ന് പൂക്കാട് വാഴക്കുലമൊത്ത കടയിലേക്ക് സ്കൂട്ടറിൽ ജോലിക്ക് പോവുകയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.