ദേശീയപാത 766 മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ 18 മീറ്റർ വീതിയിൽ വികസിപ്പിക്കും

ദേശീയപാത 766 മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ 18 മീറ്റർ വീതിയിൽ വികസിപ്പിക്കുംകുന്ദമംഗലം: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 മലാപ്പറമ്പ് മുതൽ സംസ്ഥാന അതിർത്തിയായ മുത്തങ്ങ വരെ 15 മീറ്റർ മുതൽ 18 മീറ്റർ വരെ വീതിയിൽ വികസിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പേവ്ഡ് ഷോൾഡറോടുകൂടിയ രണ്ടുവരി പാതയായാണ് വികസിപ്പിക്കുന്നത്​​. ഈ പ്രവൃത്തിയിൽ കുന്ദമംഗലത്ത് ബൈപാസ് നിർമാണം ഉൾപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.