മികച്ച 108 ആംബുലൻസ് ഡ്രൈവർ സന്ദീപ്

നാദാപുരം: മികച്ച 108 ആംബുലൻസ്​ ഡ്രൈവറായി വളയം കമ്യൂണിറ്റി ഹെൽത്ത് സൻെററിലെ സന്ദീപ് വളയത്തെ തെരഞ്ഞെടുത്തു. ബാങ്ക് ഓഫ് ബറോഡയാണ് കോവിഡ്കാലത്തെ മികച്ച സേവനത്തിന് അംഗീകാരം നൽകിയത്. 108 ആംബുലൻസ് കൺട്രോൾ റൂം നൽകിയ രണ്ടുപേരിൽനിന്ന് സന്ദീപിനെ ബാങ്ക് തെരഞ്ഞെടുക്കുകയായിരുന്നു. കോവിഡ്കാലത്തെ ചിട്ടയാർന്ന പ്രവർത്തനമാണ് അംഗീകാരത്തിന് വഴിതെളിയിച്ചത്. കഴിഞ്ഞ നാലു മാസമായി നാദാപുരം മേഖലയിലെ കോവിഡ് കേസുകൾ കൈകാര്യം ചെയ്തത് സന്ദീപ് ഒറ്റക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.