ചോമ്പാൽ മിനിസ്റ്റേഡിയം നിലനിർത്തണം ഗ്രാമ പഞ്ചായത്തിന് നിവേദനം .

ചോമ്പാൽ മിനിസ്റ്റേഡിയം നിലനിർത്തണം ഗ്രാമ പഞ്ചായത്തിന് നിവേദനം. വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോമ്പാൽ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ഏറ്റെടുക്കുമ്പോൾ മൂന്നേക്കറിലധികം വരുന്ന ഭൂമി നഷ്ടപ്പെട്ടു പോകുന്നത് തടഞ്ഞ് പഞ്ചായത്ത് സ്റ്റേഡിയം സംരക്ഷിക്കണമെന്ന് മൈതാനം സംരക്ഷണസമിതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിവേദനം കർമസമിതി നേതൃത്വത്തിൽ പഞ്ചായത്തിന് നൽകി. നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള മൂന്നേക്ര 69.3.4സെന്റ് ഭൂമിയിൽ നിന്ന് 30 സെന്റ് സ്ഥലം ദേശീയപാത വികസനത്തിനു വേണ്ടി ഏറ്റെടുത്തിട്ടുണ്ട്. മൈതാനം നിലവിൽ പഞ്ചായത്തിന്റെ പൊതുസ്ഥലം ആയതിനാൽ പൂർണമായും സംരക്ഷിക്കണമെന്ന് മൈതാനം സംരക്ഷണ സമിതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. നിവേദനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനും പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദിനും, വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരനും നൽകി. മൈതാനം സംരക്ഷണ സമിതി പ്രവർത്തകരായ പി.കെ. കോയ, എം.പി. ബാബു, മുബാസ് കല്ലേരി, ജനാർദനൻ കുന്നോത്ത്‌ എന്നിവർ സംബന്ധിച്ചു. ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് ലഭിച്ച നോട്ടീസ് പ്രകാരം പണം പഞ്ചായത്തിനു ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ വടകര തഹസിൽദാർ എൽ.എ.എൻ.എച്ചിന് സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കൈവശത്തിലുള്ള ഭൂമി പഞ്ചായത്ത് ആസ്തിയിൽ ഉള്ളതാണെന്നും വരുമാനം നിലവിൽ പഞ്ചായത്ത് വാങ്ങി കൊണ്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിയിൽ നിന്നും ലഭിക്കാനുള്ള തുകക്ക് വേണ്ടി ബന്ധപ്പെട്ട അധികാരികൾക്ക് പഞ്ചായത്ത് എല്ലാവിധ രേഖകളും സമർപ്പിച്ചിട്ടുണ്ട്. പണം ലഭിക്കാൻ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറും സെക്രട്ടറി ടി. ഷാഹുൽ ഹമീദും അറിയിച്ചു. ചിത്രം ചോമ്പാൽ കുഞ്ഞിപ്പള്ളി മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർമസമിതി അഴിയൂർ ഗ്രാമപഞ്ചായത്തിന് നിവേദനം നൽകുന്നു saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.