പ്രവാസി ഇൻഷുറൻസ് തുക വിതരണം ചെയ്തു

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. സൗദിയിലെ റിയാദിൽ മരിച്ച തൃശൂർ ചാലക്കുടി കൈനിക്കര വീട്ടിൽ ബിനോജ് കുമാറിന്റെ ഭാര്യ ഷിൽജക്കാണ് ഇൻഷുറൻസ് തുകയായ നാലു ലക്ഷം രൂപ നോർക്ക റൂട്ടസ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി കൈമാറിയത്. ഈ സാമ്പത്തിക വർഷം പദ്ധതി വഴി 23 പേർക്ക് 47 ലക്ഷം രൂപ വിതരണം ചെയ്തു. നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് ജീവാപായം സംഭവിച്ചാൽ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്. മൂന്നു വർഷമാണ് കാർഡിന്റെ കാലാവധി. 18 മുതൽ 70 വയസ്സ്​ വരെയുള്ളവർക്ക് അപേക്ഷിക്കാം. അംഗത്വം ചേരുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. www.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പദ്ധതിയിൽ അംഗമാകാം. വിശദവിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പറിൽ വിദേശത്തുനിന്ന്​ മിസ്ഡ് കാൾ സേവനവും ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.