സ്ത്രീ സൗഹൃദമല്ലാത്ത സ്ഥലംമാറ്റം അവസാനിപ്പിക്കണം -എച്ച്​.എസ്​.എസ്​.ടി.എ

തൃശൂർ: അധ്യാപനത്തോടൊപ്പം ഗൃഹപരിപാലനവും നടത്തേണ്ട അധ്യാപികമാരെ മാനസിക സമ്മർദത്തിലാക്കുകയും കാര്യക്ഷമത കുറയാൻ ഇടയാക്കുകയും ചെയ്യുന്ന സ്ഥലംമാറ്റ രീതി പൊളിച്ചെഴുതണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്​.എസ്​.എസ്​.ടി.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച വനിത സെമിനാർ അഭിപ്രായപ്പെട്ടു. മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. ടി.എൻ. രമണി വിഷയം അവതരിപ്പിച്ചു. കെ.യു. നിഷ മോഡറേറ്ററായി. സംസ്ഥാന പ്രസിഡന്‍റ്​ എം. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, ട്രഷറർ ഡോ. എസ്.എൻ. മഹേഷ് ബാബു, സീനിയർ വൈസ് പ്രസിഡന്‍റ്​ കെ.ആർ. മണികണ്ഠൻ, നയന ദാസ്, പി.കെ. ഫൗസിയ, ഇ. പ്രീതി, ആൻജിൽ ജോയ്, ലത യു. മേനോൻ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം, യാത്രയയപ്പ്-അനുമോദന സമ്മേളനങ്ങൾ എന്നിവയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.