കേരള പ്രവാസി സംഘം യോഗം

കുറ്റിക്കാട്ടൂർ: ചെറുകുളത്തൂർ കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ചു. കെ.പി. ഗോവിന്ദൻ കുട്ടി സ്മാരക വായനശാലയിൽ നടന്ന സ്വാഗത സംഘം രൂപവത്കരണ യോഗം സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗം എം.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എം.എം. പ്രസാദ് അധ്യക്ഷതവഹിച്ചു. ടി.പി. മാധവൻ, പി. അനിത, ടി.പി. ശ്രീധരൻ, എം. ജൗഹർ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി. രവീന്ദ്രൻ സ്വാഗതവും വി.ജെ. സതീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.എം. പ്രസാദ് ( ചെയ.), എ. അഹമ്മദ് കുട്ടി, കെ. കൃഷ്ണൻകുട്ടി, ബി.കെ. കുഞ്ഞഹമ്മദ് (വൈസ് ചെയർ.), വി.ജെ. സതീഷ് (കൺ.), ബഷീർ വെള്ളിപറമ്പ്, ടി.പി. ശ്രീധരൻ, എ.സി. അജയ് (ജോ.കൺ.), കെ. ബാലൻ ( ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.