ആനപ്പാറ ക്വാറി പ്രവർത്തനം നിർത്തലാക്കണം -ആക്​ഷൻ കമ്മിറ്റി

കോഴിക്കോട്: കൊയിലാണ്ടി നടുവത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആനപ്പാറ ക്വാറിയുടെ പ്രവർത്തനം നിർത്തലാക്കണമെന്ന് ആനപ്പാറ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ നാട്ടുകാർ നിരന്തരം നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിലവില്‍ വില്ലേജ് ഓഫിസര്‍ ക്വാറിക്ക്​ 56 ദിവസത്തേക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്. സ്ഥിരമായി നിർത്തണമെന്നാണ്​ നാട്ടുകാർ ആവശ്യപ്പെടുന്നത്​. ക്വാറിയിലെ സ്‌ഫോടനം മൂലം പ്രദേശത്തെ മുപ്പതിലധികം വീടുകള്‍ക്കും പരിസരത്തെ ക്ഷേത്രത്തിനും വിള്ളല്‍ വീണിട്ടുണ്ട്. ക്വാറിക്കെതിരെ സമരം ചെയ്തവരെ പൊലീസിന്‍റെ ഒത്താശയോടെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. മറ്റൊരു ക്വാറിക്ക് ലഭിച്ച അനുമതിയുടെ കോപ്പി ഉപയോഗിച്ചാണ് ഇതുവരെ ഖനനം നടത്തിയതെന്ന് വിവരാവകാശ രേഖകളുണ്ട്​. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ സ്‌ഫോടനം മൂലം പ്രദേശത്തെ വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടം ക്വാറി ഉടമകളില്‍ നിന്നും ഈടാക്കാന്‍ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ പ്രകൃതി സംരക്ഷണ സമിതി ജില്ല കണ്‍വീനര്‍ സുബീഷ് ഇല്ലത്ത്, സമരസമിതി ചെയര്‍മാന്‍ പി.എം. സുകേഷ്, കെ.എം. കിഷോര്‍, ഗിരിജ കുപ്പേരികണ്ടി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.