കളർപ്പെട്ടി ചിത്രപ്രദർശനം ആരംഭിച്ചു

മുക്കം: മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ്‌ സ്കൂൾ വിദ്യാർഥികളുടെ ചിത്ര പ്രദർശനം 'കളർപ്പെട്ടി' മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. ഓങ്കാരനാഥൻ മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ മുൻ പ്രഥമാധ്യാപകൻ പി. അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ നൂറിൽപരം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രകൃതി ദൃശ്യങ്ങൾ, ഉദയാസ്തമയങ്ങൾ, ഗ്രാമീണ ജീവിതം, പരിസ്ഥിതി സംരക്ഷണം, മഹാമാരി അതിജീവനം തുടങ്ങി ഇന്ത്യൻ സൈനികർ ബാബുവിനെ രക്ഷിക്കുന്ന സമകാലിക സംഭവം വരെ വിദ്യാർഥികൾ ചിത്രീകരിച്ചിട്ടുണ്ട്. വാട്ടർ കളർ, അക്രിലിക്, ക്രയോൺസ്, ഓയിൽ പേസ്റ്റൽ, കളർ പെൻസിൽ തുടങ്ങി വിവിധ മീഡിയകളിലാണ് രചനകൾ. പ്രദർശനം ഈ മാസം ഒമ്പതു വരെ നീളും. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച ഊർജ സംരക്ഷണ സന്ദേശ ചിത്ര രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്തു. ഇൻസ്‌പെയർ അവാർഡ് ജേതാക്കളായ സി.പി. ഫിദ ഫാത്തിമ, റഫീഹ ജെൽവ, എം. നജ ഫാത്തിമ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. മുക്കം പ്രസ്‌ ക്ലബ് പ്രസിഡന്റ്‌ ഫസൽ ബാബു, ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ജനറൽ കൺവീനർ ജി. അബ്ദു റഷീദ്, മുൻ നഗര സഭ കൗൺസിലറും പൂർവ അധ്യാപകനുമായ സി. വിജയൻ മാസ്റ്റർ, ഓർഫനേജ് വനിത കോളജ് പ്രിൻസിപ്പൾ ഇ. റംല ടീച്ചർ, കെ. അബ്ദു റഷീദ് എന്നിവർ സംസാരിച്ചു. ടി. റിയാസ് സ്വാഗതവും എം. ഫാത്തിമ ജുനിയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.