ലോറി തട്ടി മരക്കൊ​മ്പൊടിഞ്ഞു വീണു; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി: ദേശീയപാതയിൽ കണ്ടെയ്‌നര്‍ ലോറിയുടെ മുകള്‍ ഭാഗം തട്ടി മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് ഗതാഗത തടസ്സം നേരിട്ടു. താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു സമീപം റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരത്തിലാണ് ലോറി ഇടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. മരക്കൊമ്പ് ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് അര മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകളും പൊട്ടി റോഡില്‍ വീണെങ്കിലും നാട്ടുകാരുടെയും, വ്യാപാരികളുടെയും പൊലീസിന്‍റെയും അവസരോചിത ഇടപെടല്‍ മൂലം അപകടം ഒഴിവായി. സംഭവമറിഞ്ഞു വൈദ്യുതി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വേര്‍പെടുത്തിയത് ദുരന്തമൊഴിവായി. ഈ മരത്തിനു ചുവട്ടില്‍ തെരുവു കച്ചവടം നടത്തുന്നവരും വഴിയോര യാത്രക്കാരും അപകടത്തില്‍പെടാതെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.