നന്മ ബാലയരങ്ങ്​

കുരുവട്ടൂർ: കുരുവട്ടൂർ യൂനിറ്റി​‍ൻെറ ആഭിമുഖ്യത്തിൽ കലാകാരന്മാരായ കുട്ടികൾക്ക്​ സർട്ടിഫിക്കറ്റ്​ വിതരണവും കലാകാരന്മാരെ ആദരിക്കലും കുരുവട്ടൂർ ഇ.എം.എസ്​ സാംസ്​കാരിക നിലയത്തിൽ നടന്നു. വിനോദ്​ പാല​ങ്ങാട്ട്​ ഉദ്​ഘാടനം ചെയ്​തു. ​െഎ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാലയരങ്ങ്​ സംസ്​ഥാന കൺവീനർ കലാലയം സത്യവ്രതൻ മാസ്​റ്റർ സർട്ടിഫിക്കറ്റ്​ വിതരണം ചെയ്​തു. മുണ്ട്യാടി ദാമോദരൻ, ടി.ടി. സരോജിനി, ഐ. സുലോചന, കെ.എം. മാധവൻ എന്നിവരെ മേഖല പ്രസിഡൻറ്​ ഗീത പാവണ്ടൂർ പൊന്നാടയണിയിച്ച്​ ആദരിച്ചു. എം. മധുകുമാർ, പി.എൻ. കാരാട്ട്​, കലാമണ്ഡലം അഞ്​ജന മോഹൻ, കെ.വി. ശിവദാസ്​, രൂപേഷ്​ ആർ. മാരാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.