ഭക്ഷണം കഴിച്ച്​ പ്രതിഷേധിക്കും

കോഴിക്കോട് : ഹലാൽ, നോൺ ഹലാൽ എന്നീ പരാമർശങ്ങൾ നടത്തി ഭക്ഷണത്തി​‍ൻെറ പേരിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള തൽപരകക്ഷികളുടെ കുത്സിതശ്രമങ്ങളെ കരുതിയിരിക്കണമെന്നും ശക്തമായി പ്രതികരിക്കണമെന്നും മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധത്തി​‍ൻെറ ഭാഗമായി മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ: പി.ടി.എ. റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ ഈ മാസം 28ന് കോഴിക്കോട് പാരഗൺ ഹോട്ടലിൽ ഭക്ഷണം കഴിച്ച്​ പ്രതിരോധിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി ഷബീർ ചെറുവാടി അറിയിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.