വി.പി. മുഹമ്മദ് അഷ്‌റഫിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

CLKP എകരൂല്‍: വട്ടോളി ബസാര്‍ സ്വദേശിയും അബൂദബിയിലെ ലിങ്ക് ഇൻറര്‍നാഷനല്‍ പ്രോപ്പര്‍ട്ടിയുടെ പ്രോജക്​ട് വിഭാഗം മേധാവിയുമായ വി.പി. മുഹമ്മദ്‌ അഷ്റഫിന് പത്തുവര്‍ഷത്തെ യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. കഴിഞ്ഞ 30 വര്‍ഷമായി എമിറേറ്റില്‍ താമസിക്കുന്ന മുഹമ്മദ്‌ അഷ്റഫി​‍ൻെറ നേതൃത്വത്തിലാണ് അബൂദബി നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയും മാനേജ്മൻെറ്​ ബിരുദാനന്തര ബിരുദധാരിയുമാണ്. പരേതനായ വി.പി. ഇമ്പിച്ചിആലി മാസ്​റ്ററുടെയും സൈനബ ടീച്ചറുടെയും മകനാണ്. ഭാര്യ: അസ്മ ബുഷ്റ അന്‍വര്‍. മക്കള്‍: അസ്സ അഷ്റഫ്, അലിയ അഷറഫ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.