ഈദ് ഫെസ്​റ്റ്​

ഫറോക്ക്: അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് കേരള കാഴ്ചപരിമിതർക്കായി ബലിപെരുന്നാളിനോടനുബന്ധിച്ച്​ കേരളാടിസ്ഥാനത്തിൽ നടത്തിയ നടത്തി. പ്രസംഗം, ഈദ് ഗാനം, തക്ബീർ ചൊല്ലൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. വിവിധ ജില്ലകളിൽനിന്നായി നൂറിലധികം പേർ പങ്കെടുത്തു. ഓൺലൈനായി നടന്ന പരിപാടി ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യാതിഥിയായി. അസ്സബാഹ് എറണാകുളം മേഖല പ്രസിഡൻറ് അമീൻ മാസ്​റ്റർ സംസാരിച്ചു. മാപ്പിളപ്പാട്ട്​ ഗായകരായ ഫിറോസ് ബാബു തിരൂർ, സി.വി.എ. കുട്ടി ചെറുവാടി, വഹീദ് മാസ്​റ്റർ മണ്ണാർക്കാട്, ഷാഹിന തെയ്യമ്പാട്ടിൽ, ആയിഷ ചെറുമുക്ക്, റിയാസ്​ മാസ്​റ്റർ, മുനീബ് മാസ്​റ്റർ, റംഷാദ് മാസ്​റ്റർ എന്നിവർ വിധികർത്താക്കളായിരുന്നു. അസ്സബാഹി​ൻെറ വിവിധ ജില്ല ഭാരവാഹികളായ ഹംസ ഇരിങ്ങല്ലൂർ, നൗഫൽ എറണാകുളം, അൻസാർ പൊന്നാനി, യാസിർ കിഴിശ്ശേരി, ഇസ്മായിൽ പള്ളിക്കൽ ബസാർ, ബാദുഷ തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.