ഒരുകിലോയിലേറെ കഞ്ചാവുമായി യുവാവ്‌ പിടിയിൽ

ഒരുകിലോയിലേറെ കഞ്ചാവുമായി യുവാവ്‌ പിടിയിൽ കോഴിക്കോട്‌: പന്നിയങ്കര ചക്കുംകടവ് ഭാഗത്തുനിന്നും ഒരുകിലോയിലേറെ കഞ്ചാവുമായി യുവാവ്​ പിടിയിലായി. 1.300 കിലോഗ്രാം കഞ്ചാവുമായി ചെറുവണ്ണൂർ പത്തായപറമ്പ് അത്തിക്കൽ വീട്ടിൽ വിഷ്ണുവിനെയാണ്​ (30) ഫറോക്ക് എക്​സൈസ്​ റേഞ്ച് ഇൻസ്‌പെക്ടർ കെ. സതീശ​ന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്‌. കഞ്ചാവ്‌ കടത്താൻ ഉപയോഗിച്ച ഓട്ടോയും കസ്​റ്റഡിയിലെടുത്തു. അന്തർ സംസ്ഥാന തൊഴിലാളികൾക്കുൾപ്പെടെ വിൽപന നടത്താൻ എത്തിക്കുന്നതിനിടെയാണ്‌ പിടിയിലായത്‌. പ്രിവൻറിവ്‌ ഓഫിസർമാരായ പ്രവീൺ ഐസക്‌, സി. അബ്​ദുൽ ജബ്ബാർ, സിവിൽ എക്​സൈസ്‌ ഓഫിസർമാരായ എൻ. ശ്രീശാന്ത്‌, പി. വിനു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.