പെരുന്നാൾ നമസ്കാരവും ബലിയും കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ തീരുമാനം

പെരുന്നാൾ നമസ്കാരവും ബലിയും കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ തീരുമാനം മാവൂർ: പൊലീസ് സ്​റ്റേഷൻ പരിധിയിൽ പെരുന്നാൾ നമസ്കാരവും ബലികർമവും പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താൻ തീരുമാനം. മാവൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ. വിനോദൻ മാവൂർ പൊലീസ് സ്​റ്റേഷനിൽ വിളിച്ചുചേർത്ത പള്ളി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. പള്ളിയിൽ ഒത്തുകൂടുന്നവർ 40 ആളുകളിൽ കൂടരുതെന്നും അവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സി.ഐ നിർദേശിച്ചു. ബലിമാംസം വീടുകളിൽ എത്തിച്ചുനൽകുന്നതിന് പ്രത്യേക വളൻറിയർമാരെ നിയോഗിക്കണം. പെരുന്നാൾ നമസ്കാരത്തിലും ബലി കർമത്തിലും കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിക്കുമെന്ന് യോഗത്തിൽ മഹല്ല് ഭാരവാഹികൾ ഉറപ്പുനൽകി നൽകി. മാവൂർ എസ്.ഐ എ.പി. അബ്ബാസ്, കെ.എ. ഖാദർ മാസ്​റ്റർ, എ.കെ. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.