കാറ്റിൽ മാവൂരിൽ നാശനഷ്​ടം

കാറ്റിൽ മാവൂരിൽ നാശനഷ്​ടം tue mvr maram Veenu മാവൂർ മേച്ചേരിക്കുന്നിൽ നവഭാവന ക്ലബിനു സമീപം റോഡിനുകുറുകെ വീണ മരം ഫയർഫോഴ്സെത്തി മുറിച്ചുമാറ്റുന്നു tue mvr electric postചൊവ്വാഴ്ചയുണ്ടായ കാറ്റിൽ മാവൂരിൽ എച്ച്.ടി ലൈനിൽ കമുക് വീണുണ്ടായ നാശം മാവൂർ: ചൊവ്വാഴ്ച വൈകീട്ട്​ നാലോടെയുണ്ടായ ശക്തമായ കാറ്റിൽ മാവൂർ പള്ളിയോൾ, മേച്ചേരിക്കുന്ന്, കുതിരാടം, അരയങ്കോട് മുക്കിൽ ഭാഗങ്ങളിൽ വ്യാപക നാശം. മേച്ചേരിക്കുന്നിൽ നവഭാവന ക്ലബിനു സമീപത്തെ മരം റോഡിനു കുറുകെ വീണ് മൂന്ന് വൈദ്യുതി തൂണുകൾ തകർന്നു. മുക്കത്തുനിന്നുമെത്തിയ ഫയർ യൂനിറ്റിന്‍റെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കിയത്. കാറ്റിൽ ആകെ ഏഴ് വൈദ്യുതി കാലുകൾ തകർന്നു. എച്ച്.ടി ലൈനിനു മുകളിൽ മരങ്ങൾ വീണ് എ.ബി സ്വിച്ചുകൾ നശിച്ചു. വ്യാപകമായി വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബി മാവൂർ സെക്​ഷന് 70,000 രൂപയുടെ നഷ്​ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. മേച്ചേരിക്കുന്നിൽ നൂറും അരയങ്കോട് മുക്കിൽ അഞ്ചും വീടുകളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ചില ഭാഗങ്ങളിൽ ജീവനക്കാരുടെ കഠിനപ്രയത്നത്തിൽ ചൊവ്വാഴ്ച രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.