ഫണ്ട് കൈമാറി

കാരശ്ശേരി: നോർത്ത് കാരശ്ശേരി നെച്ചൂളിപൊയിലിലെ നിർധന കുടുംബത്തിന് വാർഡ് മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ബൈത്തുറഹ്മയുടെ ഫണ്ട് ഉദ്ഘാടനം നിർമാണ കമ്മിറ്റി കൺവീനർ നാസർ സുവർണയിൽനിന്ന്​ തുക സ്വീകരിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് യൂനുസ് പുത്തലത്ത്, പഞ്ചായത്ത് പ്രസിഡൻറ്​ കെ. കോയ, ജനറൽ സെക്രട്ടറി എം.പി.കെ അബ്​ദുൽ ബറ്, സലാം തേക്കുംകുറ്റി, നിർമാണ കമ്മിറ്റി ചെയർമാൻ പീർ മുഹമ്മദ്, ചാലൂളി അബൂബക്കർ, എം.കെ. സൈതാലി, നിസാം കാരശ്ശേരി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.