ബലിപെരുന്നാൾ: കോവിഡ് പ്രോട്ടോകോൾ പാലിക്കും

ബലിപെരുന്നാൾ: കോവിഡ് പ്രോട്ടോകോൾ പാലിക്കും കോഴിക്കോട്​: ജില്ലയിൽ ബലിപെരുന്നാൾ പ്രാർഥനയും ആഘോഷവും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് രോഗവ്യാപനത്തിന് ഇടനൽകാത്ത വിധം നിർവഹിക്കാൻ ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്​ഡിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ മതസാമുദായിക നേതാക്കളുടെ യോഗം തീരുമാനിച്ചു. സംസ്ഥാനതലത്തിൽ കോവിഡ് രോഗികൾ കൂടുതലുളള ജില്ലകളിലൊന്നാണ് കോഴിക്കോടെന്ന് ജില്ല കലക്ടർ പറഞ്ഞു. രോഗസ്​ഥിരീകരണ നിരക്കിലും മുന്നിലാണ്. ഈ സാഹചര്യത്തിൽ ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പള്ളികളിലെ പ്രാർഥനയിൽ 40 പേരിൽ കൂടരുത്. കൂട്ടംകൂടി ഭക്ഷണം കഴിക്കുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കണം. ആലിംഗനവും ഹസ്തദാനവും രോഗപ്പകർച്ചക്ക് സാഹചര്യമൊരുക്കും. കുട്ടികളും പ്രായം കൂടിയവരും ആരോഗ്യസുരക്ഷ മുൻ നിർത്തി ആളുകൾ കൂടുന്ന ഇടങ്ങളിൽ പങ്കെടുക്കരുത്. പൊതുസ്ഥലങ്ങളിൽ അറവ് അനുവദനീയമല്ല. വീടുകളിലേക്കുള്ള മാംസ വിതരണത്തിന് വളൻറിയർമാരെ നിശ്ചയിക്കണം. പള്ളികളിൽ സാനിറ്റൈസ് ചെയ്യുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പ്രാർഥനാവേളയിൽ ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തണം. കൂടുതൽ സമയം പള്ളികളിൽ ചെലവിടുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു. രോഗവ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ആഘോഷം നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തുമെന്ന് നേതാക്കൾ യോഗത്തിൽ ഉറപ്പുനൽകി. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ല പൊലീസ് മേധാവികളായ എ.വി. ജോർജ്, ഡോ. എ. ശ്രീനിവാസ്, വിവിധ മതസാമുദായിക സംഘടനാ നേതാക്കളായ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ, ഡോ. ഐ.പി. അബ്​ദുൽ സലാം, കെ. മോയിൻ കുട്ടി മാസ്​റ്റർ, ടി.പി. അബ്​ദുല്ലക്കോയ മദനി, സി. മുഹമ്മദ് ഫൈസി, ഫൈസൽ, സി. കുഞ്ഞിമുഹമ്മദ്, ഹുസൈൻ മടവൂർ, ഉമ്മർകോയ, ടി.കെ. അബ്​ദുൽ കരീം എന്നിവർ സംസാരിച്ചു.സി, ഡി വിഭാഗങ്ങളില്‍ ബാര്‍ബര്‍ഷോപ്പുകള്‍ പാടില്ലകോഴിക്കോട്​: സി, ഡി വിഭാഗങ്ങളിൽപെടുന്ന പ്രദേശങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ലെന്ന് ജില്ല കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്​ഡി അറിയിച്ചു.എ, ബി വിഭാഗങ്ങളില്‍പെടുന്ന പ്രദേശങ്ങളില്‍ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ഷോപ്പുകളും ഒരു ഡോസ് വാക്‌സിനേഷനെങ്കിലും എടുത്ത സ്​റ്റാഫുകളെ ഉള്‍പ്പെടുത്തി ഹെയര്‍ സ്‌റ്റൈലിങ്ങിനായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.