ക്വിക്​ ബോക്‌സിങ് ചാമ്പ്യന്‍ഷിപ് സെലക്​ഷൻ

ക്വിക്​ ബോക്‌സിങ് ചാമ്പ്യന്‍ഷിപ് സെലക്​ഷൻ കോഴിക്കോട്: ഗോവയില്‍ നടക്കുന്ന ദേശീയ ക്വിക്​ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്​ഥാന ടീം സെലക്​ഷന്‍ ആഗസ്​റ്റ്​ നാലിനും അഞ്ചിനും തൃശൂരില്‍ നടക്കുമെന്ന്​ വാകോ ഇന്ത്യ ക്വിക് ബോക്‌സിങ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫെഡറേഷന് കേന്ദ്ര കായികമന്ത്രാലയത്തി​​ൻെറയും സായിയുടെയും അംഗീകാരം ലഭിച്ചതിന് ശേഷമുള്ള ആദ്യ ദേശീയ ചാമ്പ്യന്‍ഷിപ്പാണിതെന്ന്​ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും സെലക്​ഷനും മത്സരമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ്​​ ബിനു ജോസഫ്, സെക്രട്ടറി എ.എസ്. വിവേക്, ട്രഷറര്‍ കെ. വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.