യൂത്ത് കോൺഗ്രസ് പിച്ചതെണ്ടൽ സമരം നടത്തി

നടുവണ്ണൂർ: ഇന്ധന വിലവർധനവിൽ കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ്തലങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങൾക്കായി ജനങ്ങളെ പിച്ചതെണ്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെയാണ് പ്രതിഷേധം. പെരവച്ചേരിയിൽ വാർഡ് മെംബർ കെ.പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ രജീഷ് കൂട്ടാലിട, നിയോജകമണ്ഡലം സെക്രട്ടറിമാരായ ടി.കെ. അനുമോദ്, വിഘ്നേഷ് കൂട്ടാലിട, സിറാജ്, സുവീൻ, അഖിൽ, മിഥുൻ തുടങ്ങിയവർ വാർഡ്തലങ്ങളിൽ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.