വികസനത്തി​െൻറ പേരിൽ നശിപ്പിക്കപ്പെട്ടത് ഹെക്ടർ കണക്കിന് കണ്ടൽക്കാടുകൾ

വികസനത്തി​ൻെറ പേരിൽ നശിപ്പിക്കപ്പെട്ടത് ഹെക്ടർ കണക്കിന് കണ്ടൽക്കാടുകൾ ചിത്രംSaji 1വടകര റെയിൽവേ സ്​റ്റേഷൻ പരിസരത്ത് –––––––––––––വികസനം കാത്തുകിടക്കുന്ന കണ്ടൽക്കാടുകൾ––––––––––––––––––––––––––––– വടകര: വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുംവിധം വികസനത്തി​ൻെറ പേരിൽ നശിപ്പിക്കപ്പെട്ടത് ഹെക്ടർ കണക്കിന് കണ്ടൽക്കാടുകൾ. അഴിയൂർ–മാഹി–മുഴപ്പിലങ്ങാട് ബൈപാസ് നിർമാണം, എച്ച്.ടി ലൈൻ മാറ്റം (വേലിയേറ്റ രേഖ) കടൽഭിത്തി നിർമാണം, കൃഷി തുടങ്ങിയവയുടെ ഭാഗമായാണ് കണ്ടൽക്കാടുകൾക്ക് നാശം സംഭവിച്ചത്. കോസ്​റ്റൽ സോൺ മാനേജ്മൻെറ് പ്ലാൻ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച നാഷനൽ സൻെറർ ഫോർ എർത്ത് സയൻസ് സ്​റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) തയാറാക്കിയ കരട് റിപ്പോർട്ടിലാണ് പരാമർശം. വടകര, ചോറോട്, അഴിയൂർ വില്ലേജുകളിലായി വൻതോതിൽ കണ്ടൽക്കാടുകൾ ഇല്ലാതായിട്ടുണ്ട്. ചോറോട് മുട്ടുങ്ങൽ വെസ്​റ്റ്​, പയൻറവിട ബീച്ച്, മാളിയേക്കൽ മസ്ജിദുൽ ബിലാൽ എന്നിവിടങ്ങളിലും വടകര വില്ലേജിൽ നഗരസഭയിൽ എച്ച്.ടി ലൈൻ മാറ്റത്തി​ൻെറ ഭാഗമായി രണ്ടിടങ്ങളിൽ കണ്ടൽക്കാടുകൾ നഷ്​ടമായി. കുറ്റ്യാടി പുഴയുടെ ഭാഗമായ പുറങ്കര, പുറങ്കര മാപ്പിള ജെ.ബി സ്കൂൾ അഴിത്തല എന്നിവിടങ്ങളിലാണ് നാശം ഉണ്ടായത്. അഴിയൂർ വില്ലേജിൽ ബൈപാസ് നിർമാണത്തോടനുബന്ധിച്ചും എച്ച്.ടി.എൽ മാറ്റവുമാണ് കണ്ടലുകൾ വ്യാപകമായി നശിപ്പിക്കപ്പെടാനിടയാക്കിയത്. ചോമ്പാല ഹാർബർ, ബീച്ച് ഹൗസ് തയ്യിൽ ബീച്ച്, മാഹി റെയിൽവേ സ്​റ്റേഷൻ, പല്ലായിൽ മഹാവിഷ്ണുക്ഷേത്രം, ഭഗവതി ടെമ്പിൾ കുഞ്ഞിപറപ്പത്ത് എന്നിവിടങ്ങളിലാണ് കണ്ടലുകൾ ഇല്ലാതായത്. കണ്ടലുകൾ ഇല്ലാതായ ഭാഗങ്ങളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ അതിജീവിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. മണ്ണ്–ജല സംരക്ഷണങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കണ്ടലുകൾ നഷ്​ടമായ പ്രദേശങ്ങളിൽ നടത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.