ഓൺലൈൻ പഠനം: മോഡൽ ഡിജിറ്റൽ സെൻററുകൾ ആരംഭിക്കും

ഓൺലൈൻ പഠനം: മോഡൽ ഡിജിറ്റൽ സൻെററുകൾ ആരംഭിക്കും പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠനസൗകര്യം ലഭ്യമാക്കാൻ മോഡൽ ഡിജിറ്റൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. ജൂൺ 25നകം രണ്ട് കേന്ദ്രങ്ങൾ ആരംഭിക്കും.ഓൺലൈൻ പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിളിച്ചുചേർത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ യോഗം ജില്ലയിൽ ഓൺലൈൻ പഠനത്തിനായി ആഹ്വാനംചെയ്ത ഗാഡ്ജറ്റ് ചാലഞ്ച് വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു.വിദ്യാഭ്യാസ സ്ഥാപനങൾ അടിസ്ഥാനമാക്കി ആരംഭിച്ച ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് അധ്യാപകർക്ക് ചുമതല നൽകാനും യോഗം തീരുമാനിച്ചു.ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമാക്കുന്നതിന് യുവജന വിദ്യാർഥി സംഘടനകളുടെയും അധ്യാപക സംഘടനകളുടെയും യോഗം വിളിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. സുനിൽ, സി.കെ. ശശി, വി.കെ. പ്രമോദ്,പി.എൻ. ശാരദ, ഇ.പി. രാധ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. പാത്തുമ്മ ടീച്ചർ, വി.എം. അനൂപ് കുമാർ എ.ഇ.ഒ ലത്തീഫ് കരത്തൊടി, ബി.പി.ഒ നിദ ടീച്ചർ എന്നിവർ സംസാരിച്ചു.ബി.ഡി.ഒ പി. വി. ബേബി സ്വാഗതവും ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.