'ഉത്തരവാദിത്തം പങ്കുവെക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം'

കോഴിക്കോട്​: ജില്ലയില്‍ ലോക എയ്ഡ്‌സ് ദിനാചരണം ജില്ല ടി.ബി -എയ്ഡ്‌സ് നിയന്ത്രണ ഓഫിസര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍ നിര്‍വഹിച്ചു. 'ഉത്തരവാദിത്തം പങ്കുവെക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം' എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. രോഗബാധിതരോടുള്ള സമൂഹത്തി​ൻെറ നിലപാടുകള്‍ മാറ്റിയെടുക്കാനുണ്ട്. അവരെ ഒറ്റപ്പെടുത്താതെ സഹജീവികളായി കണ്ട് അതിജീവിക്കാന്‍ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഈ ദിനം നമ്മെ ഓർമപ്പെടുത്തുന്നുവെന്ന്​ ഡോ.പി.പി.പ്രമോദ് കുമാര്‍ പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് എരഞ്ഞിപ്പാലം സൻെറ്​ സേവിയേഴ്‌സ് കോളജില്‍ 18 വയസ്സിനു താഴെയുള്ള 27 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. നാഷനല്‍ എയ്ഡ്‌സ് പേഷ്യൻറ്​സ് പ്രൊട്ടക്​ഷന്‍ കൗണ്‍സില്‍, ശാന്തി ഹോസ്പിറ്റല്‍ ഓമശേരി, ജില്ല എയ്ഡ്സ് നിയന്ത്രണ യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എം.സി.ടി മെഡിക്കല്‍ കോളജി​ൻെറയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂനിറ്റി​ൻെറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എച്ച്‌.ഐ.വി എയ്ഡ്‌സ് ബോധവത്​കരണ വെബിനാര്‍ ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ക്കുമായാണ് ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചത്. എയ്ഡ്സ് ദിന സന്ദേശം നല്‍കിയും 'രോഗ പ്രതിരോധത്തിനും രോഗീസംരക്ഷണത്തിനും തയാറാണ്' എന്ന പ്രതിജ്ഞ ചൊല്ലിയുമാണ് ജില്ല പഞ്ചായത്തിലെ ജീവനക്കാര്‍ എയ്ഡ്സ് ദിനം ആചരിച്ചത്. എച്ച്.ഐ.വി ബാധിതരായ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രത്യേക പദ്ധതി നടപ്പാക്കിവരുന്നുണ്ട്. അഗതികളായവര്‍ക്ക് 'സ്നേഹസ്പര്‍ശം' പദ്ധതി വഴി സംരക്ഷണവും നല്‍കുന്നുണ്ട്. എച്ച്‌.ഐ.വി ബാധിതരായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്​ കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തി​ൻെറയും മലബാര്‍ കള്‍ച്ചറല്‍ ഫോറത്തി​ൻെറയും വനിത സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ മൊഫ്യൂസില്‍ ബസ് സ്​റ്റാന്‍ഡില്‍ മെഴുകുതിരി തെളിച്ചു. ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എയ്ഡ്‌സ് ദിനാചരണ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫിസ്, ജില്ല എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് എയ്ഡ്‌സ് ദിനമാചരിച്ചത്. കലക്ടറേറ്റിലെ ജീവനക്കാര്‍ റെഡ് റിബണ്‍ ധരിച്ച് ദിനാചരണത്തില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല മാസ് മീഡിയ ഓഫിസര്‍ എം.പി. മണി സന്ദേശം നല്‍കി. എയ്ഡ്‌സ് നിയന്ത്രണ യൂനിറ്റ് ജില്ല അസിസ്​റ്റൻറ്​ എൻ.ടി.പ്രിയേഷ്, വനിത സൊസൈറ്റി സുരക്ഷാപദ്ധതി മാനേജര്‍ കെ. അതുല്യ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.